മയ്യിൽ :- മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, തായംപൊയിൽ സഫ്ദർ ഹാശ്മി വായനശാല & ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ NSS ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബദൽ ഉൽപ്പന്ന നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.
കെ.സി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കെ.സി വാസന്തി ടീച്ചർ അധ്യക്ഷയായി. സി.വി ഹരീഷ് കുമാർ, പി.പി സതീഷ് കുമാർ, ദർശക് സുധീഷ്, പി.എൻ നിയ എന്നിവർ സംസാരിച്ചു. ടി.വി ബിന്ദു, എൻ.അജിത, കെ.സി ബിന്ദു എന്നിവർ പരിശീലനം നയിച്ചു.