അധ്യാപകദിനത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം കുഞ്ഞിക്കണ്ണൻ മാസ്റ്ററെ ആദരിച്ചു


കൊളച്ചേരി :-കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം കുഞ്ഞിക്കണ്ണൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് സി.വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ ,സംസ്ഥാന കൗൺസിലർ പി.കെ പ്രഭാകരൻ മാസ്റ്റർ, കൊളച്ചേരി മണ്ഡലം സെക്രട്ടറി പി.കെ രഘുനാഥൻ ,ബ്ലോക്ക് ട്രഷറർ കെ.മുരളീധരൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ആദരവ് നൽകിയതിന് കെ.എം കുഞ്ഞിക്കണ്ണൻ മാസ്റ്റർ നന്ദി പറഞ്ഞു.



Previous Post Next Post