തിരുവനന്തപുരം :- സ്കൂളുകളിലെ ഓണപ്പരീക്ഷകൾ ഇന്ന് അവസാനിച്ചു. നാളെ സെപ്റ്റംബർ 13 വെള്ളിയാഴ്ച നടക്കുന്ന ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും.
പരീക്ഷാദിനങ്ങളിൽ പ്രാദേശിക അവധിയുണ്ടായിരുന്ന തിരുവനന്തപുരത്തെ സ്കൂളുകളിൽ ആ ദിവസത്തെ പരീക്ഷ പുതിയ ചോദ്യപ്പേപ്പർ അടിസ്ഥാനമാക്കി നാളെ നടക്കും. ഓണാവധിക്ക് ശേഷം സെപ്റ്റംബർ 23ന് സ്കൂളുകൾ തുറക്കും.