ചട്ടുകപ്പാറ:- കർഷകസംഘം മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി വിപണന ചന്ത ആരംഭിച്ചു. ഏറിയ തല ഉദ്ടനം വില്ലേജ് മുക്കിൽ മയ്യിൽ ഏറിയ ജോ: സെക്രട്ടറി പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.
ഏറിയ വൈസ് പ്രസിഡണ്ട് പി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. വേശാല വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു. വേശാല വില്ലേജ് പ്രസിഡണ്ട് കെ.മധു മാണിയൂർ വില്ലേജ് സെക്രട്ടറി ഒ.ബാലകൃഷ്ണൻ മാസ്റ്റർ, വില്ലേജ് പ്രസിഡണ്ട് ടി.രാജൻ എന്നിവർ പങ്കെടുത്തു.