കൊളച്ചേരിപ്പറമ്പ് :- എറണാകുളത്തു വെച്ചുണ്ടായ വാഹനാപകടത്തിൽ തലയ്ക്കു ഗുരുതരമായ പരിക്കുകളോടെ ആസ്റ്റർമെഡിസിറ്റിയിൽ ICU വിൽ ചികിത്സയിലുള്ള കൊളച്ചേരിപ്പറമ്പ് ലക്ഷം വീട് കോളനിയിലെ കെ.അഭിന (കല്ലകുടിയൻ ഹൗസ്) സുമനസ്സുകളുടെ സഹായം തേടുന്നു. എറണാകുളം റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർത്ഥിനിയാണ്.
ഭീമമായ ഒരു തുക ഇതിനോടകം തന്നെ ചികിത്സയ്ക്കായി ചിലവാക്കേണ്ടി വന്നു. ഇനിയും ഓപ്പറേഷനും മറ്റുമായി ഭീമമായ തുക കണ്ടത്തേണ്ടിയതായിട്ടുണ്ട്. തീർത്തും നിർധനരായ ഈ കുടുംബത്തിനെ നിങ്ങളാൽ കഴിയുന്ന വിധം സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സഹായം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങൾ
Bank A/c No. 40403101090994. IFC: KLGB0040403. A/c Name: Sevabharathi Madhava Seva Kendram. Bank: Kerala Gramin Bank
Gpay no: 6238619659