വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണ വിപണന മേളയ്ക്ക് തുടക്കമായി


കണ്ണാടിപ്പറമ്പ് :- വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണ വിപണന മേളയ്ക്ക് തുടക്കമായി. വ്യാപാരി വ്യവസായി കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി ഉദ്‌ഘാടനം ചെയ്തു. ആദ്യ വില്പന സിഎംപി ജില്ലാ അംഗം ദാമോദരൻ മാസ്റ്റർ കണ്ണാടിപറമ്പ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹനാംഗന് നൽകി നിർവഹിച്ചു.

പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എൻ മുസ്‌തഫ , ബി.അബ്ദുൽസലാം , സി.എൻ അബ്ദുറഹിമാൻ , ടി.കെ നാരായണൻ , മുഹമ്മദ് കുഞ്ഞി പാറപ്പുറം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കണ്ണാടിപ്പറമ്പ മാവേലി സ്റ്റോറിന് സമീപമുള്ള താൽക്കാലിക കെട്ടിടത്തിൽ ആണ് 20 % റിബേറ്റോടുകൂടി വില്പന നടത്തുന്നത്. 

Previous Post Next Post