പള്ളിപ്പറമ്പ് :- കൗ കബുൽ ഹുദാ മദ്റസ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പള്ളിപ്പറമ്പ് യൂണിറ്റ് സംഘടിപ്പിക്കുന്ന ഹുബ്ബുൽ ഹബീബ് മദനീയം ആത്മീയ മജ്ലിസ് നാളെ ഒക്ടോബർ 1 ചൊവ്വാഴ്ച പള്ളിപ്പറമ്പ് മർക്കസുൽ ഇർഷാദിയ്യയിൽ തുടക്കമാകും. വൈകുന്നേരം 4 മണിക്ക് പഴയ പള്ളി മഖാം സിയാറത്ത് നടക്കും. 4.30 ന് സീ ക്യൂ റബീഅ് ഡേ, സീ ക്യൂ സന്ദേശം അബു അഹ്മദ് ആസിം രിഫാഈയും സമ്മാനദാനം സി എം മുസ്തഫ ഹാജിയും നിർവഹിക്കും.
രാത്രി 7 മണിക്ക് കൗകബുൽ ഹുദാ മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടിഅരങ്ങേറും. ഹാഫിള് അൻസ്വാദ് ഹിഷാമിയുടെ അധ്യക്ഷതയിൽ നസീർ സഖാഫി ഉദ്ഘാടനം നിർവ്വഹിക്കും. ഒക്ടോബർ 2 ബുധനാഴ്ച രാത്രി എസ്എസ്എഫ് മഴവിൽ സംഘം മാറ്റുരക്കുന്ന കലാവിരുന്ന് അരങ്ങേറും. സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുറഷീദ് ദാരിമി ഉദ്ഘാടനനം നിർവഹിക്കും. ഷമീർ അഷ്റഫി കാട്ടാമ്പള്ളി ഹുബ്ബു റസൂൽ പ്രഭാഷണം നടത്തും . തുടർന്ന് എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവ് ജേതാക്കള്‍ മാറ്റുരക്കുന്ന ഇശൽ വിരുന്ന് കവാലി. സമ്മാനദാനം .
ഒക്ടോബർ 3 വ്യാഴാഴ്ച വൈകുന്നേരം 4 30ന് കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ് ഒരുമാസം നീണ്ടുനിന്ന ജനസത്തുൽ മൗലിദിന്റെ സമാപന പരിപാടി എം.എം സഅദി പാലത്തുങ്കൽ തങ്ങൾ നിർവഹിക്കും. രാത്രി 7 മണിക്ക് മദനീയം ആത്മീയ മജ്ലിസ് പി.ആഷിഖ് സഖാഫിയുടെ അധ്യക്ഷതയിൽ പി.ടി അശറഫ് സഖാഫി ഉദ്ഘാടനം നിർവഹിക്കും. മദനീയം ആത്മീയ മജ്‌ലിസിന് അബ്ദുൽ ജലീൽ സഖാഫി കാന്തപുരം നേതൃത്വം നൽകും. സത്താർ ഹാജി. കെ.എൻ, ത്വാഹാ ഹുമൈദി, അബ്ദുൽ ഹഖ് മുസ്ലിയാർ, ഹാഫിള് മിസ്അബ് ബിശ്ർ മുസ്ലിയാർ, സൽമാൻ ടി.പി, അബ്ദുൽ ഹഫീൽ കെ.കെ മുസ്തഫ.കെ.എൻ, അബ്ദുറഹ്‌മാൻ ഹാജി ടി.പി എന്നിവർ പങ്കെടുക്കും.