കേരള സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബർ 3 മുതൽ കണ്ണൂരിൽ


കണ്ണൂർ :- ഇരുപത്തിയഞ്ചാമത് സ്പെഷ്യൽ സ്‌കൂൾ സംസ്‌ഥാന കലോത്സവം ഒക്ടോബർ 3, 4,5 തീയതികളിൽ നടക്കും. സർക്കാർ, എയ്‌ഡഡ്, അൺഎയ്‌ഡഡ് മേഖലയിൽ നിന്നുള്ള ഏകദേശം 1600 കുട്ടികൾ 3 വിഭാഗങ്ങളിലായി മത്സരിക്കും. കണ്ണൂർ മുനിസിപ്പൽ സ്‌കൂൾ, തളാപ്പ് മിക്സഡ് യുപി സ്കൂൾ എന്നിവിടങ്ങളിലായി 8 വേദികൾ സജ്‌ജമാക്കിയിട്ടുണ്ട്. പങ്കെടുക്കാനെത്തുന്ന കുട്ടികൾക്ക് താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള ഭക്ഷണം പ്രധാന വേദിയായ മുനിസിപ്പൽ സ്‌കൂളിൽ വിതരണം ചെയ്യും. 

ഒന്നാം ദിവസം മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കും രണ്ടും മൂന്നും ദിവസങ്ങളിൽ കാഴ്ച, കേൾവി പരിമിതർക്കുമാണു മത്സരങ്ങൾ. മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക് 9 ഇനങ്ങളിൽ മത്സരമുണ്ടാകും. കേൾവി പരിമിതിയുള്ള കുട്ടികൾക്ക് 15 ഇനങ്ങളിലും കാഴ്‌ച പരിമിതിയുള്ള കുട്ടികൾക്ക് 19 ഇനങ്ങളിലും മത്സരിക്കാം. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥ‌മാക്കുന്ന സ്കൂ‌ളുകൾക്ക് ട്രോഫിയുണ്ട്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഓവറോൾ ചാംപ്യൻഷിപ് നൽകും. ഇതിനുപുറമേ, ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണക്കപ്പ് സമ്മാനിക്കും.

Previous Post Next Post