പഴയങ്ങാടിയിൽ മംഗള എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്


പഴയങ്ങാടി :- ഏറണാകുളത്തു നിന്ന് നിസാമുദ്ദീനിലേക്കു പോകുന്ന മംഗള എക്സ്പ്രസ് ട്രെയിനിനുനേരെ പഴയങ്ങാടിയിൽ കല്ലേറ്. ഇന്നലെ വൈകിട്ട് 4.53ന് ട്രെയിൻ പഴയങ്ങാടി റെയിൽവേ പാലത്തിനു സമീപം എത്തിയപ്പോഴാണ് രണ്ടുതവണ കല്ലേറുണ്ടായത്. ട്രെയിൻ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഗാർഡ് വിവരം ‌സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു.

ഉടൻ പഴയങ്ങാടി പൊലീസ്, റെയിൽവേ പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പാലത്തിനടുത്തു വച്ചാണ് രണ്ട് പേർ കല്ലെറിഞ്ഞതെന്ന് ദൃക്സാക്ഷി പഴയങ്ങാടി പൊലീസിനോട് പറഞ്ഞു. എസി കോച്ചിനു നേരെയാണ് കല്ലേറുണ്ടായത്. കല്ല് ജനാലച്ചില്ലിൽ പതിക്കാത്തതിനാൽ അപകടം ഒഴിവായി.

Previous Post Next Post