ഇരിക്കൂർ :- ഇരിക്കൂറിൽ പുഴയിലും പരിസരത്തും മാലിന്യം തള്ളുന്നത് സമീപവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. ഇരിക്കൂർ പാലത്തിന് സമീപം കുരാരി ഭാഗത്താണ് മാലിന്യം തള്ളുന്നത്. പഴം, പച്ചക്കറി, പ്ലാസ്‌റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെ പാലത്തിൽ നിന്ന് പുഴയിലേക്കും പുഴയോരത്തേക്കും വലിച്ചെറിയുകയാണ്. ദുർഗന്ധം കാരണം ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
ഇവിടം മാലിന്യ കേന്ദ്രമായതോടെ പ്രദേശത്ത് തെരുവു നായ ശല്യവും വർധി ച്ചു. മാലിന്യം തള്ളുന്നവരെ കണ്ടെത്തി പഞ്ചായത്തും പോലീസും നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.