ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രകുളത്തിൻ്റെ പുനരുദ്ധാരണ പ്രവൃത്തികൾക്കു തുടക്കമായി


ചേലേരി :-
ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുളം പുനരുദ്ധാരണം നടത്തുന്നതിന്റെ  പ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ ചേലേരി ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ വച്ച് നടന്നു. തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ദീപപ്രോജ്വലനം നടന്നു.രാവിലെ കുളത്തിന് സമീപത്ത് വച്ച്  ഗണപതിഹോമവും ഭൂമിപൂജയും നടന്നു.

 തുടർന്ന് ക്ഷേത്രനടയിൽ വച്ച് നടന്ന കുളത്തിന്റെ നിർമ്മാണ പ്രവൃത്തി ഏൽപ്പിക്കൽ ചടങ്ങും കുളം അനുബന്ധ നിർമ്മാണ നിധി സർപ്പണ ചടങ്ങും മലബാർ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ കെ.നന്ദകുമാർ  ഉദ്ഘാടനം ചെയ്തു. ശ്രീ എം പി ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്രഹ്മശ്രീ അവിനാഷ് ഭട്ട്, പി പി കുഞ്ഞിക്കണ്ണൻ, എൻ കെ ശോഭന എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

കുളം പുന്നരുദ്ധാരണ കമ്മിറ്റി സെക്രട്ടറി സുജിത്ത് മാസ്റ്റർ സ്വാഗതവും ജോ.സെക്രട്ടറി എ പ്രകാശൻ നന്ദിയും പറഞ്ഞു.













Previous Post Next Post