ചട്ടുകപ്പാറ:- കുറ്റ്യാട്ടൂർ പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്ററിൽ ഈവനിംങ്ങ് ഒ.പി.യിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്നും വലിയ വെളിച്ചം നവോദയ വായനശാല മുതൽ വേശാലമുക്ക് വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും CPI(M) വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് സമ്മേളനം ബന്ധപ്പെട്ടവരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പാർട്ടി ഏറിയ കമ്മറ്റി അംഗം കെ.കെ.റിജേഷ് ഉദ്ഘാടനം ചെയതു.കട്ടോളി രാമകൃഷ്ണൻ പതാക ഉയർത്തി.പി.രമേശൻ അദ്ധ്യക്ഷ്യം വഹിച്ചു.വി.വി.പ്രസാദ് രക്തസാക്ഷി പ്രമേയവും കെ.വി.ദിവ്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സെക്രട്ടറി സി.സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ, കെ.ഗണേശൻ, കെ.സന്തോഷൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറിയായി വി.വി.പ്രസാദിനെ സമ്മേളനം തെരഞ്ഞെടുത്തു.