ചേലേരി :- വളവിൽ ചേലേരി തെക്കെക്കര പ്രദേശത്തു തെരുവ് നായകളുടെ ശല്യത്തിൽ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് അടിയന്തര നടപടി ഉടനെ ഉണ്ടാവമെന്ന് സിപിഐഎം തെക്കേക്കര ബ്രാഞ്ച് സമ്മേളം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തെക്കേക്കരയിൽ വെച്ച് നടന്ന സമ്മേളനം സിപിഐഎം ഏരിയ കമ്മിറ്റി മെമ്പർ സജിത്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയായി പി.രഘുനാഥിനെ തെരഞ്ഞെടുത്തു. ലോക്കൽ കമ്മറ്റി മെമ്പർമാരയ ഇ.കെ അജിത. ഒ.വി രാമചന്ദ്രൻ.പി സന്തോഷ്, ശിവദാസൻ പി.വി എന്നിവർ സംസാരിച്ചു.