കൊളച്ചേരി:-മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ടീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഡാലോചന ക്കാർക്കെതിരെ നടപടി സ്വീകരിക്കുക ആഭ്യന്തര വകുപ്പിൻ്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കമ്പിൽ ടൗണിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ KPCC മെമ്പർ രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു DCC സെക്രട്ടറി കെ.സി ഗണേശൻമുഖ്യപ്രഭാഷണം നടത്തി. DCC എക്സി അംഗം കെ.എം ശിവദാസൻ ,ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേര്യൻ, യൂത്ത് കോൺഗ്രസ് തളിപ്പറമ്പനിയോജകമണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ.നിഷ,മുൻ ബ്ലോക്ക് പ്രസിഡൻ്റ് വി.പത്മനാഭൻ മാസ്റ്റർ,ബ്ലോക്ക് ജനറൽ സെക്രട്ടറി പി.കെ.രഘുനാഥൻ, മയ്യിൽ മണ്ഡലം പ്രസിഡൻ്റു സി.എച്ച് മൊയ്തീൻകുട്ടി,ചേലേരി മണ്ഡലം പ്രസിഡൻ്റ് എം.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.