മയ്യിൽ :- KSSPU മയ്യിൽ വെസ്റ്റ് യൂനിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.സംഗമം സംസ്ഥാന സമിതി അംഗം ശ്രീ. ഇ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാലയുടെ എം എസ് സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കയരളം - ഞാറ്റുവയലിലെ സി അക്ഷയക്കും, എം എസ് സി ജിയോളജി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ കണ്ടക്കൈ - ആമ്പിലേരിയിലെ സി.വി.ആശ്രിതക്കും ചടങ്ങിൽ വെച്ച് ശ്രീ. ഇ മുകുന്ദൻ ഉപഹാരം നൽകി അനുമോദിച്ചു.
നിരവധി കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച കവിയും പ്രഭാഷകനുമായ ശ്രീ. ബാബുരാജ് മലപ്പട്ടം പ്രഭാഷണം നടത്തി.അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികളും അരങ്ങേറി.
യൂനിറ്റ് പ്രസിഡണ്ട് സി.സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി. യശോദ ടീച്ചർ, കെ. ബാലകൃഷ്ണൻ, കെ. നാരായണൻ മാസ്റ്റർ, സി. അക്ഷയ എന്നിവർ സംസാരിച്ചു. എം കെ പ്രേമി സ്വാഗതവും ടി വി പ്രമീള നന്ദിയും പറഞ്ഞു.