കണ്ണാടിപ്പറമ്പ് :- ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്‌സ് വാര്‍ഷിക പ്രഭാഷണത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. 2025 ജനുവരി 14 മുതല്‍ 20 വരെ വാര്‍ഷിക പ്രഭാഷണം നടക്കും. പ്രഭാഷണ പരിപാടിയിൽ മുനീർ ഹുദവി വിളയിൽ, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, ഇ.പി അബൂബക്കർ ഖാസിമി, മുസ്തഫ ഹുദവി ആക്കോട്, ഖലീൽ ഹുദവി കാസറഗോഡ്, നൗഷാദ് ബാഖവി ചിറയിൻകീഴ്, അൻവർ ഹുദവി മുഖ്യ പ്രഭാഷണം നിർവഹിക്കും. ഏലംകുളം ബാപ്പു മുസ്ലിയാർ ദിക്റ് ദുആ സമ്മേളനത്തിന് നേതൃത്വം നൽകും. എ.ടി മുസ്തഫ ഹാജി അധ്യക്ഷനായി.കെ എന്‍ മുസ്തഫ സ്വാഗതവും കെ.പി അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.
മുഖ്യരക്ഷാധികാരിയായി സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സ്വാഗത സംഘം ചെയര്‍മാനായി സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മഷ്ഹൂര്‍, വര്‍ക്കിംഗ് ചെയര്‍മാനായി സയ്യിദ് അലി ബാഅലവി തങ്ങള്‍, കെ.എന്‍ മുസ്തഫ, ജനറല്‍ കണ്‍വീനറായി കെ.പി അബൂബക്കര്‍ ഹാജി, വര്‍ക്കിംഗ് കണ്‍വീനറായി ഡോ.താജുദ്ദീന്‍ വാഫി, ട്രഷററായി ടി.പി ആലിക്കുട്ടി ഹാജി എന്നിവരെ തെരഞ്ഞെടുത്തു.
പ്രോഗ്രാം കമ്മിറ്റി - അനസ് ഹുദവി, ഡോ.താജുദ്ദീന്‍ വാഫി (ചെയര്‍മാന്‍, കണ്‍വീനര്‍)
ലൈറ്റ് ആന്റ് സൗണ്ട് - സി.പി മായിന്‍ മാസ്റ്റര്‍, ഹസനവി ഉമറുല്‍ ഫാറൂഖ് ഹുദവി
പബ്ലിസിറ്റി - അഷ്‌റഫ് ഹാജി കാട്ടാമ്പള്ളി, ഉനൈസ് ഹുദവി
ഫൈനാന്‍സ് - പി പി ഖാലിദ് ഹാജി, ഹസനവി റഫീഖ് ഹുദവി
സ്വീകരണ കമ്മിറ്റി - സത്താര്‍ ഹാജി സിറ്റി, കുഞ്ഞഹമ്മദ് ഹുദവി
സപ്ലിമെന്റ് - റാശിദ് വാഫി, സാഹിര്‍ ഹുദവി
മീഡിയ - കബീര്‍ കണ്ണാടിപ്പറമ്പ്, അബ്ദുല്‍ മജീദ് ഹുദവി
ഭക്ഷണം - വി.എ മുഹമ്മദ് കുഞ്ഞി, എം.വി ഹുസൈന്‍
വളണ്ടിയര്‍ - എ.ടി മുസ്തഫ ഹാജി, ഹസനവി ശഹീര്‍ ഹുദവി
ട്രാഫിക് - കെ.സി യഅ്ഖൂബ്, യാസിര്‍ ഹുദവി
മെഡിക്കല്‍ - കെ.കെ മുഹമ്മദലി, ടി.പി അമീന്‍
ഓഫീസ് ചാര്‍ജ് - പി.മുഹമ്മദ് കുഞ്ഞി, ടി.മുഹമ്മദ് കുഞ്ഞി