കണ്ണൂർ :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് വാർഷിക പ്രഭാഷണത്തിൻ്റെ ഭാഗമായി നടത്തുന്ന ഉലമാ സംഗമം നവമ്പർ 6 ബുധനാഴ്ച രാവിലെ 10 മണിക്ക് ഹസനാത്ത് കോളേജ് ഹാളിൽ വെച്ച് നടക്കുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.
ദാറുൽ ഹസനാത്ത് കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ അധ്യക്ഷനാവും. സമസ്ത കേന്ദ്ര മുശാവന മെമ്പറും ഗ്രന്ഥകാരനുമായ എം പി മുസ്തഫൽ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. കണ്ണൂർ ജില്ലയിലെ വിവിധ മഹല്ലുകളിലെ ഖത്തീബ്, മുദരിസ്, സ്വദർ മുഅല്ലിം,മദ്രസാ അധ്യാപകർ തുടങ്ങിയവർ സംഗമത്തിൽ സംബന്ധിക്കും.