കൊളച്ചേരി :- അധ്യാത്മിക രംഗത്തെ സ്തുത്യർഹ സേവനത്തിന് ചന്ദ്രികാ വാരസ്യാരെയും ബി.എസ്.സി. സുവോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ആതിര.പി.യേയും ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.
ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രിയമ്മ കേശവൻ ചന്ദ്രികാ വാരസ്യാറെ ഷാൾ അണിയിച്ച് ആദരിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ ചന്ദ്രികാ വാരസ്യാർക്കും വാർഡ് മെംബർ ഗീത വി.വി.ആതിര പി. യ്ക്കുo സ്നേഹോപഹാരം നല്കി. ചന്ദ്രഭാനു കെ.പി ആശംസയർപ്പിച്ച് സംസാരിച്ചു.
മഹിളാ മോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രജിത പി. സ്വാഗതവും പ്രതിപൻ ടി. നന്ദിയും പറഞ്ഞു.