അഡ്വ. കെ കെ രത്നകുമാരികണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആവും


കണ്ണൂർ :-
അഡ്വ. കെ കെ രത്നകുമാരിയെ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ആക്കാൻ CPIM തീരുമാനി തീരുമാനിച്ചു. പരിയാരം ഡിവിഷൻ പ്രതിനിധിയാണ് കെ കെ രത്നകുമാരി..

നിലവിലെ വിദ്യാഭ്യാസ സ്ഥിരം  സമിതി അധ്യക്ഷയായ ഇവർ ചെങ്ങളായി സ്വദേശിനിയാണ്.  2010 - 15 കാലയളവിൽ ചെങ്ങളായി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റും 2015- 20 കാലയളവിൽ പ്രസിഡന്റുമായിരുന്നു.

തളിപ്പറമ്പ് ബാറിലെ അഭിഭാഷകയായ ഇവർ  മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗവുമാണ്.

Previous Post Next Post