ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും സർദാർ വല്ലഭായി പട്ടേൽ ജന്മദിനാഘോഷവും നടത്തി. ചേലേരിമുക്കിൽ നടന്ന അനുസ്മരണ പരിപാടി കോൺഗ്രസ്സ് സേവാദൾ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മധു എരമം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് എം.കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സിക്രട്ടറിമാരായ പി.കെ രഘുനാഥ്, കെ.മുരളീധരൻ മാസ്റ്റർ, എം.പി സജിത്ത്, കെ.വി പ്രഭാകരൻ, കെ.കലേഷ്. മനോജ്, രജീഷ് മുണ്ടേരി, എം.പി പ്രഭാകരൻ, കെ.ഭാസ്ക്കരൻ, എം.കെ അശോകൻ, വിശ്വൻ, വിജേഷ്, നിതുൽ, തുടങ്ങിയവർ പങ്കെടുത്തു. ടി.വി മഞ്ജുള നന്ദി പറഞ്ഞു.