കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും സർദാർ വല്ലഭായ് പട്ടേൽ ജന്മവാർഷിക ദിനാഘോഷവും നടത്തി


മയ്യിൽ :- കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും സർദാർ വല്ലഭായ് പട്ടേൽ ജന്മവാർഷിക ദിനവും ആചരിച്ചു. മയ്യിൽ ടൗണിൽ ഇരുവരുടെയും ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചയും തുടർന്ന് അനുസ്മരവും നടത്തി. അനുസ്മരണ യോഗം കെ.എസ്.എസ്.പി.എ സംസ്ഥാന കൗൺസിൽ അംഗം കെ.പി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻ്റ് കെ.പി ശശിധരൻ അധ്യക്ഷത വഹിച്ചു. കെ.രാജൻ മാസ്റ്റർ, കെ.സി രമണി ടീച്ചർ, മമ്മു കോറളായി, എ.കെ. ബാലകൃഷ്ണൻ, യൂസഫ് പാലക്കൽ, കെ.ലീലാവതി, തമ്പാൻ മലപ്പട്ടം, കെ.ഷാജി, തീർത്ഥ നാരായണൻ, രാജേഷ് മലപ്പട്ടം എന്നിവർ സംസാരിച്ചു.



Previous Post Next Post