കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പിൽ വയോധികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. ആക്രമണത്തിൽ ചാലിൽ സ്വദേശി യശോദയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
യശോദയുടെ ചുണ്ടും, കവിളും തെരുവുനായ കടിച്ചു പറിച്ചു. കയ്യിലും കാലിനും കടിയേറ്റിട്ടുണ്ട്. യശോദയെ പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.