മയ്യിൽ :- എയ്സ് ബിൽഡേഴ്‌സിൻ്റെയും പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ IMNSGHSS മയ്യിൽ സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു. മയ്യിൽ സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെ.കെ വിനോദ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബാബു പണ്ണേരി യൂണിഫോമിൻ്റെ വിതരണ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ കെ സി സുനിൽ , എയ്സ് ബിൽഡേഴ്സ് മാനേജർ ഷംന പി വി എന്നിവർ ആശംസയർപ്പിച്ചു. രമി കെ,രാജേഷ് മാസ്റ്റർ, നിഷ ടീച്ചർ, മിനി ടീച്ചർ, സജിത ടീച്ചർ, പുഷ്പലത, ഭവ്യ, അഞ്ചു സി.ഒ, ഷൈജു ടി.പി, എക്കോ ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഗ്രീൻ ക്യാമ്പസ് അംബാസിഡർ ഗോവിന്ദൻ കുന്നിൽ സ്വാഗതവും എക്കോ ക്ലബ് കൺവീനർ ഷീന.വി നന്ദിയും പറഞ്ഞു.
സ്കൂൾ കുട്ടികൾക്ക് പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന എക്കോ ക്ലബ് സ്കൂൾ പരിസര ശുചീകരണം, ഹരിതാഭമാക്കാൻ അലങ്കാര ചെടികൾ, സ്കൂൾ അടുക്കള തോട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.