Insure ചെയ്ത പശുവിന് അകിടുവീക്കം വന്ന് കറവ ഇല്ലാതായി ; കർഷകന് 54000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധി


ശ്രീകണ്ഠാപുരം :-
അരലക്ഷം രൂപയ്ക്ക് പശുവിനെ ഇൻഷുർ ചെയ്ത ശേഷം 6 മാസം കഴിഞ്ഞപ്പോൾ അകിടു വീക്കം വന്ന് പശുവിന്റെ കറവ പൂർണമായി ഇല്ലാതാവുകയും പയ്യാവൂർ ഗവൺമെന്റ് വെറ്ററിനറി ഡോക്ട‌ർ രോഗം ഒരിക്ക ലും മാറില്ലന്നും 35000 രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോർ ട്ട് കൊടുക്കുകയും ചെയ്തിട്ടും കർഷകന് നഷ്ടം നൽകാൻ തയാറാകാത്ത ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കെതിരെ കണ്ണൂർ ഉപഭോക്സ് കോടതി വിധി. പയ്യാവൂർ പൈസക്കരിയിലുള്ള ചാമോലിക്കൽ ആഗസ്ത‌ിക്ക് നഷ്ടപരിഹാരവും കോടതി ചെലവുമുൾപ്പെടെ 54000 രൂപ നൽകണമെന്നാണ് വിധി. 

ആഗസ്തി നൽകിയ ഹർജിയിൽ ഇൻഷുറൻസ് കമ്പനി നടത്തിയ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞു കൊണ്ടാണ് രവി സുഷ പ്രസിഡന്റും, മോളിക്കുട്ടി മാതു, കെ.പി.സജീഷ് എന്നിവർ അംഗങ്ങളുമായ കോടതി വിധി പുറപ്പെ ടുവിച്ചത്. 

ഒരു മാസത്തിനുള്ളിൽ ഇൻഷുറൻസ് തുകയും നഷ്ടപ രിഹാരവും നൽകുന്നതിൽ വീഴ്ചയുണ്ടായാൽ തുടർന്ന് 9 പലിശയും ചേർത്ത് നൽകണമെന്നും കോടതി വിധിച്ചു. ഹർജിക്കാരനു വേണ്ടി ബിനോയ് തോമസ് ഹാജരായി.

Previous Post Next Post