കണ്ണാടിപ്പറമ്പ :- പുതു തലമുറ മൂന്ന് അടിസ്ഥാന ഗുണങ്ങൾ ആർജിക്കണമെന്നും അവർ വീടിനും, സമൂഹത്തിനും, നാടിനും അഭികാമ്യമായി വളരണമെന്നും പ്രഭാഷകനും എഴുത്തുകാരനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ആദ്യം നേടേണ്ടത് ബുദ്ധിപരമായ വളർച്ചയാണ്. സ്വഭാവ മഹിമയും ,അടിയുറച്ച ഈശ്വരവിശ്വാസമാണ് രണ്ടും മൂന്നും ഗുണങ്ങൾ,ഇത്തരം കുടുംബസംഗമങ്ങൾ ഈ ഗുണം ആർജിക്കാനുള്ള വഴികാട്ടിയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
കണ്ണാടിപ്പറമ്പ് പള്ളേരി പുളിയാങ്കോട് ഭഗവതി ക്ഷേത്രത്തിൽ തുലാപത്തിനോടനുബന്ധിച്ച നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാടമന ഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം, വിശേഷാൽ പൂജകളും, പുത്തരി സമർപ്പണവും നടന്നു.ക്ഷേത്രാങ്കണ ത്തിൽ വച്ച് 80 വയസ്സ് കഴിഞ്ഞ കുടുംബാംഗങ്ങളെ ആദരിച്ചു.പുതുതായി പണി കഴിപ്പിച്ച വിശ്രമ മന്ദിരത്തിൻ്റെ ഉദ്ഘാടനം പി സി നാരായണി നിർവഹിച്ചു.