അഞ്ചരക്കണ്ടി:-ബൈക്കും സ്കൂട്ടറും കുട്ടിയിടിച്ച് അഭിഭാഷകൻ മരിച്ചു. മക്രേരി ത്രിവർണം ക്ലബ്ബിനു സമീപം കൃഷ്ണവിഹാറിൽ എം.മോഹൻ രാജാണ് (65) മരിച്ചത്. സേലത്തെ മുൻ അഭിഭാഷകനാണ്. ചാമ്പാട് പെട്രോൾ പമ്പിനു സമീപം ശനിയാഴ്ച രാത്രി 9.30നാണ് സംഭവം. ചാനാട് സ്വദേശി ഷിജോവിനു (22) ഗുരുതരമായി പരുക്കേറ്റു.
ചാമ്പാട് പെട്രോൾ പമ്പിനു സമീപത്തെ തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച് റോഡിലേക്കു കയറവെ മോഹൻരാജ് സഞ്ചരിച്ച സ്കൂട്ടറിൽ അഞ്ചരക്കണ്ടി ഭാഗത്തുനിന്നു വന്ന ഷിജോയുടെ ബൈക്കിടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മോഹൻരാജ് മരണപ്പെട്ടു.
ഭാര്യ:രത്നവല്ലി
മക്കൾ: ഡോ.അക്ഷയ (കോഴിക്കോട് മെഡിക്കൽ കോളജ്), മിഥുൻ (ടാറ്റ സ്‌റ്റീൽ).
മരുമക്കൾ: ഡോ.ദീപക് (കോഴിക്കോട് മെഡി ക്കൽ കോളജ്), നീതു മിഥുൻ