ഹജ്ജ് രേഖ സമർപ്പണത്തിന് ക്യാമ്പ് സംഘടിപ്പിച്ചു


കണ്ണൂർ :- കേരള ഹജ് കമ്മിറ്റി മുഖേന സിലക്ഷൻ ലഭിച്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവരുടെ രേഖകൾ സമർപ്പിക്കുന്നതിനായി കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ക്യാംപ് സംഘടിപ്പിച്ചു. കാസർഗോഡ് ജില്ലയിലെ തിരഞ്ഞെടുത്ത 1050 പേരുടെയും കണ്ണൂർ ജില്ലയിൽ നിന്ന് അവസരം ലഭിച്ച 1716 പേരുടെയും രേഖകളാണ് സ്വീകരിച്ചത്. ഹജ് കമ്മിറ്റി ഓഫിസ് സീനിയർ അസിസ്‌റ്റന്റ് പി.കെ അസൈൻ രേഖകൾ സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. ക്യാംപിൽ രേഖകൾ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ഈ മാസം 23 വരെ കരിപ്പൂർ ഹജ് ഹൗസിലോ, കോഴിക്കോട് റീജനൽ ഓഫിസിലോ നൽകാം

Previous Post Next Post