കൊച്ചിയിൽ ആഡംബരക്കപ്പലിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി KSRTC


കണ്ണൂർ :- ചുരുങ്ങിയ ചെലവിൽ കൊച്ചിയിൽനിന്ന് ആഡംബരക്കപ്പലിൽ യാത്രചെയ്യാൻ അവസരമൊരുക്കിയുള്ള കെ.എസ്. ആർ.ടി.സി സർവീസ് ഹിറ്റ്. ഞായറാഴ്ചത്തെ ആദ്യയാത്ര ഹൗസ് ഫുൾ. യാത്രക്കാർ കൂടിയതോടെ കൂടുതൽ ട്രിപ്പുകൾ നിശ്ചയിച്ചു. ഒക്ടോബർ 27, നവംബർ എട്ട്, ഒൻപത്, 24 തീയതികളിലാണ് അടുത്ത യാത്രകൾ. ഇതിലേക്കുള്ള ബുക്കിങ് പൂർത്തിയായി വരികയാണ്. 

ഞായറാഴ്ച രാവിലെ യാത്ര പുറപ്പെട്ടാൽ ഉച്ചയ്ക്ക് 2.30-ഓടെ കൊച്ചിയിലെത്തും. 3.30-ഓടെ കപ്പൽ കയറും. രാത്രി 8.45- ഓടെ കരയിലിറങ്ങും. രാവിലെ കണ്ണൂരിലേക്ക് തിരിച്ചെത്തുന്ന നിലയിലാണ് നിശ്ചയിച്ചത്. കപ്പലിൽ അഞ്ചുമണിക്കൂർ ആഴക്കടലിൽ യാത്രചെയ്യാം. രസകരമായ ഗെയിം, ഡി.ജെ മ്യൂസിക്, വിഷ്വലൈസിങ് ഇഫക്ട്‌സ്, പ്ലേ തിയേറ്റർ, ഫോർ സ്റ്റാർ ഡിന്നർ എന്നീ വിവിധങ്ങളായ പ്രോഗ്രാമുകളാണ് കപ്പലിൽ ഒരുക്കിയത്. മുതിർന്നവർക്ക് 4,590 രൂപയും 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് 2,280 രൂപയുമാണ് ചാർജ്. ഫോൺ: 8089463675, 9497007857.


കെ.എസ്.ആർ.ടി.സി. പയ്യ ന്നൂർ യൂണിറ്റിലെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ അർ ത്തുങ്കൽപള്ളി തീർഥയാത്ര നി ശ്ചയിച്ചിട്ടുണ്ട്. 25-ന് വൈകിട്ട് പുറപ്പെട്ട് 27-ന് രാവിലെ തിരി ച്ചെത്തുന്ന വിധത്തിലാണ് യാത്ര. ഒരാൾക്ക് 2,170 രൂപയാണ് യാത്ര ച്ചെലവ്. പയ്യന്നൂരിൽനിന്ന് വയ നാട് ടൂർ പാക്കേജ് 27-ന് വീണ്ടും തുടങ്ങും. ഒരാൾക്ക് 930 രൂപയാ ണ് യാത്രച്ചെലവ്. ഭക്ഷണം ഉൾ പ്പെടെയുള്ള മറ്റ് ചെലവുകൾ യാ ത്രക്കാർ വഹിക്കണം. ഫോൺ: 8075823384, 9745534123.

Previous Post Next Post