ബസ്സ് ജീവനക്കാർക്കും യാത്രകാർക്കും എതിരെ നടന്ന അക്രമണം പ്രതിഷേധാർഹം, നിയമനടപടി സ്വീകരിച്ചിട്ടും സമരം നടത്തുന്നതൊഴിലാളികൾ സമരം അവസാനിപ്പിക്കണം - DYFI


മയ്യിൽ :- നിസ്സാരപ്രശ്നങ്ങളുടെ പേരിൽ ഇന്നലെ ബസ് ജീവനക്കാർക്ക് നേരെ നടന്ന ക്രൂരമായ അക്രമണം പ്രതിഷേധാർഹമാണെന്ന് DYFI.  ഇത്തരം പ്രവണത തുടർന്നുവരുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അക്രമികൾക്കെതിരെ അധികാരികൾ കടുത്ത നടപടികൾ എടുത്ത് താക്കീത് നൽകേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ബസ്സ് ജീവനക്കാർക്ക്  ജനകീയ ഇടപെടലിലൂടെ DYFl സംരക്ഷണം ഒരുക്കുമെന്നും DYFI വ്യക്തമാക്കി. 

ഇന്നലെ നടന്ന സംഭവത്തിൽ പ്രതികൾ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. പോലീസ് ഇടപെടൽ കൃത്യമായി നടന്നു എന്നാണ് മനസ്സിലാക്കുന്നത്.  ഈ അവസരത്തിൽ സമരം തുടരുന്നതൊഴിലാളികൾ ജനങ്ങളുടെ പ്രയാസങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും ഇത്തരം വിഷയങ്ങളിൽ തൊഴിലാളിസംഘടനകൾ നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്നും DYFI പറഞ്ഞു. 

അടുത്തകാലത്ത് മറ്റ് ചിലകൂട്ടായ്മകൾ തെറ്റായ ഇടപെടൽനടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് എന്ന കാര്യം ബസ്സ്തൊഴിലാളികൾ തിരിച്ചറിയണം . ഏറെ ജനകീയപിന്തുണയുള്ള തൊഴിലാളിവിഭാഗമായ ബസ്സ്തൊഴിലാളികൾ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കൂടികണക്കിലെടുത്ത്  മയ്യിൽ കണ്ണൂർ റൂട്ടിൽ നടക്കുന്ന സമരത്തിൽ നിന്നും പിന്മാറണമെന്ന് DYFl മയ്യിൽ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെടുന്നു

Previous Post Next Post