ബസ് ജീവനക്കാരനെ ആക്രമിച്ച സംഭവം ; പണിമുടക്ക് തുടരരുത്, പ്രശ്നപരിഹാരത്തിന് ജില്ലാ കളകടർ അടിയന്തിര ഇടപെടൽ നടത്തണം - SDPI


കണ്ണൂർ :- കാട്ടമ്പള്ളി-മയ്യിൽ റൂട്ടിൽ ബസ് ബസ് ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തുന്ന പണിമുടക്ക് തുടരരുത്, പ്രശ്നപരിഹാരത്തിന് ജില്ലാ കളക്ട്ടർ അടിയന്തിര ഇടപെടൽ നടത്തണമെന്നും SDPI അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബസ്സ് ജീവനക്കാരനെ ആക്രമിച്ച സംഭവത്തെ തുടർന്ന് പണിമുടക്കുള്ള പ്രതിസന്ധി തുടരുന്നതോടെ, സ്ഥിതി കൂടുതൽ ഗുരുതരമാകുകയാണ്. ജനങ്ങൾ കനത്ത ദുരിതത്തിൽ ആയിരിക്കുമ്പോൾ, ഈ പണിമുടക്ക് ഉടൻ അവസാനിപ്പിക്കാൻ ആവശ്യമായ  ഇടപെടൽ നടത്തണം.

ബസിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി ജാമ്യം ലഭിക്കാൻ പോലീസ് സാഹചര്യം ഒരുക്കിയതാണ് ബസ് സമരം തുടരാൻ കാരണം . ഇതോടെ, യാത്രക്കാരുടെ ദൈനംദിന ജീവിതം സാരമായി ബാധിക്കപ്പെട്ടു.  വിദ്യാർത്ഥികളും, ജോലി ചെയ്യുന്നവരും, വിവിധ സ്ഥാപനങ്ങൾക്കും ഈ യാത്രാ തടസ്സം മൂലം വൻ നഷ്ടമുണ്ടാകുന്നുണ്ട്. പണി മുടക്ക് തുടരുന്ന സാഹചര്യത്തിൽ, ഉടൻ പ്രശ്ന പരിഹാരത്തിന് ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം. പണി മുടക്ക് തുടരുന്നത് ജനങ്ങൾക്ക്‌ വലിയ പ്രയാസം ഉണ്ടാക്കും ജീവനക്കാരനെ ആക്രമിച്ച സംഭവത്തിന് പിന്നിലെ സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. ബസ് തൊഴിലാളികൾ, ഉടമസ്ഥർ, പൊലീസ് വകുപ്പ്, ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ പ്രശ്ന പരിഹാര ചർച്ചകൾ ഉടൻ സംഘടിപ്പിച്ചു പ്രശ്നം പരിഹരിക്കണമെന്നും ജനങ്ങളുടെ യാത്രാസൗകര്യം പുനഃസ്ഥാപിക്കണമെന്നും അബ്ദുള്ള നാറാത്ത് പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

Previous Post Next Post