പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മറുപുത്തരി അടിയന്തിരവും മണ്ഡലകാല നട അരി പൂജയും നവംബർ 16 മുതൽ ഡിസംബർ 25 (തുലാം 30 - ധനു 10) വരെ നടക്കും.
നവംബർ 16 ശനിയാഴ്ച രാവിലെ 10.30 ന് നിവേദ്യാതി പൂജകൾ, തുടർന്ന് ശ്രീ കുറുമ്പയുടെയും പുതിയ ഭഗവതിയുടെയും വിഷ്ണു മൂർത്തിയുടെയും നർത്തനം . ഉച്ചയ്ക്ക് 1.30 പ്രസാദസദ്യ. നവംബർ 17 മുതൽ ഡിസംമ്പർ 25 വരെ രാവിലെ 9.30 ന് നട അരിപൂജ ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 25 ന് അമ്മയ്ക്കൊരു പൊങ്കാല സമർപ്പണവു നട അരിപൂജയുടെ സമാപനവും (ധനു 10 അടിയന്തിരം) നടക്കും.
നട അരി പൂജയ്ക്കും പൊങ്കാല സമർപ്പണത്തിനും വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക : 9746129339,7510856132, 9895403856, 9605994150