സ്‌കൂൾ അർധവാർഷിക പരീക്ഷകൾ ഡിസംബർ 9 ന് ആരംഭിക്കും


തിരുവനന്തപുരം :-സ്കൂൾ അർധവാർഷിക പരീക്ഷ ഡിസംബർ ഒമ്പതു മുതൽ 19വരെ നടക്കും. പ്ലസ്‌ടു, വി.എച്ച്.എസ്.ഇ പരീക്ഷകളാണ് ഒമ്പതിന് ആരംഭിക്കുക. യു.പി, ഹൈസ്കൂൾ പരീക്ഷകൾ 11-നും എൽ.പി വിഭാഗത്തിൻ്റേത് 13-നും തുടങ്ങും. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതി യോഗത്തിലാണ് തീരുമാനം.

മതിയായ സൗകര്യം ഉറപ്പാക്കിമാത്രമേ ഹയർ സെക്കൻഡറി കണക്കിന്റെ പ്രാക്ടിക്കൽ പരീക്ഷ ഓൺലൈനായി നടത്താവൂവെന്ന് എൻ.ടി.യു. സംസ്ഥാന പ്രസിഡൻ്റ് പി.എസ്. ഗോപകുമാർ ആവശ്യ പ്പെട്ടു. പരിഷ്കാരം ഈവർഷം ഉണ്ടാവില്ലെന്ന് ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം ജോ. ഡയറക്ടർ മറുപടി നൽകി.

Previous Post Next Post