ഇനി കോളേജുകളിലെ ലൈബ്രേറിയന്മാർക്കും അധ്യാപകരാകാം, പുതിയ അവസരമൊരുക്കി വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം :- നാലുവർഷ ബിരുദ പരിഷ്കാരത്തിൻ്റെ ഭാഗമായി കോളേജുകളിലെ ലൈബ്രേറിയന്മാർക്കും അധ്യാപക രാവാൻ അവസരമൊരുക്കി സർക്കാർ. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് മുഖ്യവിഷ യമായോ ഉപവിഷ യമായോ പഠിക്കാൻ പുതിയ കോളേജ് പാ ഠ്യപദ്ധതിയിൽ ഉൾ പ്പെടുത്തിയ പശ്ചാ ത്തലത്തിലാണ് ഈ അനുമതി. യു.ജി. സി. വ്യവസ്ഥയനുസ രിച്ച് നെറ്റോ പിഎച്ച്. ഡി.യോ യോഗ്യതയു ണ്ടെങ്കിൽ കോളേജു കളിൽ ജോലിയെടുക്കുന്ന ലൈ ബ്രേറിയന്മാർക്ക് അധ്യാപകരാ വാം. ലൈബ്രേറിയൻ തസ്തിക യിൽ തുടർന്നുകൊണ്ടായിരി ക്കും ഇവർ ക്ലാസെടുക്കുക.

നാലുവർഷബിരുദത്തിൽ 45 മണിക്കൂർ ദൈർഘ്യമുള്ള താണ് ലൈബ്രറി കോഴ്‌സ്. കോളേജ് ലൈബ്രറികളു ടെ പ്രവർത്തനത്തെയോ മറ്റ് അധ്യാപകരുടെ ജോലിഭാര ത്തെയോ ബാധിക്കാത്തവിധം ആഴ്ചയിൽ മൂന്നുമണിക്കൂർചീതം പഠിപ്പിക്കാം. സർവകലാശാ ലകളുടെ കോഴ്സ് ബാറ്റിൽ മൈനർ, ഫൗണ്ടേഷൻ കോഴ്സു കളായി പഠിക്കാവുന്ന വിധമാണ് ലൈബ്രറി ആൻഡ് ഇൻഫർമേ ഷൻ സയൻസ് ഉൾപ്പെടുത്തിയി ട്ടുള്ളത്.

ലൈബ്രേറിയ ന്മാരെ അധ്യാപ കരായി പരിഗണി ക്കണമെന്ന് ആവ ശ്യപ്പെട്ട് കോളേജ് ലൈബ്രേറിയൻ സ് അസോസി യേഷൻ സർക്കാ രിനെ സമീപിച്ചി രുന്നു.യു.ജി.സി. യോ ഗ്യതയുള്ള ലൈ ബ്രേറിയന്മാർക്ക് പഠിപ്പിക്കാൻ അനുമതി നൽകു ന്നത് വിദ്യാർഥികൾക്ക് കൂടുതൽ വിഷയങ്ങൾ തിരഞ്ഞെടുക്കാ നുള്ള അവസരമൊരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിലും അഭിപ്രായപ്പെട്ടു.സർക്കാരിന് അധിക സാ മ്പത്തികബാധ്യത ഉണ്ടാവി ല്ലെന്നതുകൂടി കണക്കിലെടു ത്താണ് ലൈബ്രേറിയന്മാർക്ക് കോളേജ് അധ്യാപകരാവാനുള്ള ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ അനുമതി.

Previous Post Next Post