കണ്ണൂർ:-തെരുവുനായ ശല്യത്തിനെതിരെ വീൽചെയർ ഉന്തി ഒറ്റയാൾ പോരാട്ടവുമായി കൊല്ലം സ്വദേശി സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്നു. തേവലക്കര സ്വദേശി നജീം കളങ്ങര (38) ആണ് വ്യത്യസ്‌ത യാത്രയുമായ ദേശീയപാതയിലൂടെ കടന്നുപോകുന്നത്.
കേരളപ്പിറവി ദിനത്തിൽ മഞ്ചേ ശ്വരത്തുനിന്നു തുടങ്ങിയ യാത്ര തിരുവനന്തപുരം സെക്രട്ടേറിയ റ്റിൽ എത്തി നിവേദനം നൽകുന്ന
തോടെ പൂർത്തിയാകും. യാത്ര യ്ക്കിടയിൽ വിവിധ പഞ്ചായത്ത് സെക്രട്ടറിമാർക്കും നായ്ക്കളുടെ വിളയാട്ടം തടയുന്നതിനും വന്ധ്യം കരണം ശാസ്ത്രീയമാകണമെന്നും ആവശ്യപ്പെട്ടു പരാതി നൽകും. നായയുടെ മുഖംമൂടിയണിഞ്ഞ് തെരുവുനാടകവും അവതരി പ്പിക്കും.വിവിധ സാമൂഹിക പ്രശ്‌ന ങ്ങൾ ഉന്നയിച്ചു 90ൽ അധികം വ്യത്യസ്‌ത സമരപരിപാടികൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.