മൂന്നു ദിവസമായി പുതിയതെരുവിൽ ആശങ്ക സൃഷ്‌ടിച്ച നാല് പെരുമ്പാമ്പുകളെ പിടികൂടി


പുതിയതെരു :- മൂന്നു ദിവസമായി പുതിയതെരു ടൗണിനെ ആശങ്കയിലാഴ്ത്തിയ പെരുമ്പാമ്പുകളെ പിടികൂടി. ആദ്യ ദിവസം കെട്ടിടത്തിനു മുകളിൽ 2 പാമ്പു കളെയാണ് കണ്ടതെങ്കിലും തിരച്ചിലിൽ 4 പാമ്പുകളെ പിടികൂടി. 2 പാമ്പുകളെ മാർക്കറ്റ് റോഡ് പരിസരത്തുനിന്നും മറ്റൊരു പാമ്പിനെ കെട്ടിടത്തിനു പിറകിൽ നിന്നും നാലാമത്തെ പാമ്പിനെ കാടു വെട്ടിത്തെളിച്ചു നടത്തിയ തിരച്ചിലിലുമാണ് പിടികൂടിയത്. 

പാമ്പുപിടിത്ത വിദഗ്ധരായ ഇരിട്ടിയിലെ രഞ്ജിത്ത് നാരായണനും പനങ്കാവിലെ ജിഷ്ണുവും ചേർന്നാണ് പിടികൂടിയത്. വ്യാപാരികളും നാട്ടുകാരും തിരച്ചിലിന് രംഗത്തുണ്ടായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ദേശീയ പാതയോരത്തെ ഓടുമേഞ്ഞ കെട്ടിടത്തിനു മുകളിൽ പാമ്പിനെ കണ്ടത്. തുടർന്ന് അന്ന് നടത്തിയ തെരച്ചിലിൽ പാമ്പിനെ കണ്ടെത്താനായില്ല.

Previous Post Next Post