കമ്പിൽ :- കമ്പിൽ ബസാറിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ആയുർവേദ ഡിസ്പൻസറി സബ് സെൻ്ററിൽ ഡോക്ടറുടെ സേവനം ഇല്ലാതെ പൂട്ടിയിട്ടിരിക്കുന്നത് ജനങ്ങൾക്ക് ദുരിതമാവുന്നു.
ആയുർവേദ ഡിസ്പെൻസറി കമ്പിൽ ബസാറിൽ നിന്ന് പള്ളിപറമ്പിലേക്ക് മാറ്റിയപ്പോൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രത്യേക അനുമതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ആഴ്ചയിൽ രണ്ട് ദിവസം കമ്പിൽ ടൗണിൽ സബ് സെൻ്റർ തുറന്ന് പ്രവർത്തിക്കുന്നത്. നിരവധി രോഗികൾ സന്ദർശിക്കുന്നതാണ് കമ്പിലെ സബ് സെൻ്റർ.ഡോക്ടറുടെ അസൗകര്യമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.
കമ്പിൽ ടൗണിലെ ആയുർവേദ സബ് സെൻ്റർ എത്രയും പെട്ടെന്ന് പ്രവർത്തന സജ്ജമാക്കണന്ന് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം അധികൃതരോട് ആവശ്യപെട്ടു.
അതേ സമയം നിലവിലെ ഡോക്ടറുടെ ആരോഗ്യ പ്രശ്നമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും പുതിയ ഡോക്ടറെ നിയമിക്കാൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടൻ നിയമനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.