മുഖ്യമന്ത്രിയുടെ ഗൺമാന് ക്ലീൻചീട്ടില്ല ; നവകേരള സദസ്സുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച പ്രവർത്തകരെ മർദിച്ച പരാതിയിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് ആലപ്പുഴ മജിസ്ട്രേറ്റ് കോടതി


തിരുവനന്തപുരം :- നവകേരള സദസ്സുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ് യു  നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേതൃത്വത്തിൽ മർദിച്ചെന്ന പരാതി അടിസ്‌ഥാന രഹിതമാണെന്ന പൊലീസിന്റെ റഫർ റിപ്പോർട്ട് കോടതി തള്ളി. കേസിൽ അന്വേഷണം വേണമെന്നു ആലപ്പുഴ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. പൊലീസിന്റെ റഫർ റിപ്പോർട്ട് തള്ളി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും കെഎസ്‌ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിനെയും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാറും സുരക്ഷാ ജീവനക്കാരൻ സന്ദീപും ചേർന്നു മർദിച്ചെന്നാണു കേസ്.

Previous Post Next Post