ശബരിമല :- തീർഥാടകരുടെ തിരക്കു കുറവായിരുന്നെങ്കിലും കാണിക്ക, അരവണ, അപ്പം വരുമാനത്തിൽ ഇക്കുറി വർധനയുണ്ട്. കാണിക്ക ഇനത്തിൽ ബുധനാഴ്ച വരെ 3.11 കോടി രൂപയും അരവണ വിറ്റുവരവിലൂടെ 9.52 കോടിയും . അപ്പം വിറ്റുവരവിലൂടെ 1.26 കോടിയും ലഭിച്ചു. ബുധനാഴ്ചത്തെ നടവരവ് 1.77 കോടി രൂപയാണ്.
ശബരിമല ദർശനം എന്നിവയുടെ അരവണ വിറ്റുവരവിൽ കഴിഞ്ഞ വർഷത്തെക്കാൾ 2.16 കോടി രൂപയുടെയും അപ്പം വിറ്റുവരവിൽ 22.40 ലക്ഷത്തിന്റെയും വർധനയാണുള്ളത്. തിരക്കു കുറവായതിനാൽ അധികം കാത്തുനിൽക്കാതെ വഴിപാട് പ്രസാദം വാങ്ങാൻ സാധിക്കുമെന്നതാണ് വരുമാനം കൂടാൻ കാരണം. 10 ടിൻ അരവണ പാക്കറ്റിന് (1010 രൂപ) ഇത്തവണ പ്രിയം കൂടുതലാണ്.