അധ്യാപകർ പഠിപ്പിക്കുന്നത് ജയിലിലാകുമോയെന്ന ഭയത്തൊടെ,ഗൗരവമുള്ള പരാമർശവുമായി ഹൈക്കോടതി

 


കൊച്ചി:-ക്രിമിനൽക്കേസിൽ ജയിലിലാകു മോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട അവസ്ഥയിലാണ് അധ്യാപകരെന്ന് ഹൈ ക്കോടതി. ക്ലാസിലെ ഡെസ്കിൽ കാൽ കയറ്റിവെച്ചത് ചോദ്യംചെയ്തപ്പോൾ ചീത്തവിളിച്ച ഏഴാംക്ലാസുകാരനെ അടിച്ച അധ്യാപികയുടെ പേരിലുള്ള കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീഷണം.

ഗുരുദക്ഷിണയായി ചോദിച്ച പെരുവിര ൽ രണ്ടാമതൊന്ന് ആലോചിക്കാതെ മുറിച്ച്നൽകിയ ഏകലവ്യൻ പകർന്ന പാഠമൊക്കെഇപ്പോൾ തലകീഴായി മറിഞ്ഞെന്നും കോടതി പറഞ്ഞു. കുട്ടികളുടെ നല്ലതിനാണ്അധ്യാപകർ സ്വീകരിക്കുന്ന ശിക്ഷാനടപടികളെകുറ്റകൃത്യമായി ചിത്രീകരിക്കുകയാ ണ്. ഇത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഈ അവസ്ഥ തുടർന്നാൽ അച്ചടക്കമുള്ള പുതുതലമുറ എങ്ങനെ യുണ്ടാകുമെന്നതിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.

കുട്ടിക്ക് പരിക്കില്ലാതിരുന്നിട്ടും ബാല നീതി നിയമത്തിലെ വകുപ്പുൾപ്പെടുത്തി അധ്യാപികയുടെ പേരിൽ തൃശ്ശൂർ വാടാനപ്പള്ളി പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന് അധ്യാപിക ആഗ്രഹിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടർനടപടികൾ റദ്ദാക്കിയത്.

Previous Post Next Post