ട്രെയിൻ ഗതാഗതം കൂടുതൽ സുഗമമാകും ; വരുന്ന വർഷം 10,000 ജനറൽ കോച്ചുകൾകൂടി ലഭ്യമാകും - മന്ത്രി അശ്വിനി വൈഷ്ണവ്


ന്യൂഡൽഹി :- ട്രെയിൻ ഗതാഗതം മെച്ചപ്പെടുത്താൻ 12,000 ജനറൽ കോച്ചുകളുടെ പണി പുരോഗമിക്കുകയാണെന്നും 900 കോച്ചുകൾ ലഭ്യമാക്കിയെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വരുന്ന വർഷം 10,000 കോച്ചുകൾ കൂടി ലഭ്യമാക്കും. എസി കോച്ചുകൾ ഇല്ലാത്ത അമൃത് ഭാരത് ട്രെയിനുകൾ വൈകാതെ സർവീസ് ആരംഭിക്കും. ലോക്സഭയിൽ റെയിൽവേ ഭേദഗതി ബില്ലിലെ ചർച്ചയ്ക്കു മറുപടി നൽകുകയായിരുന്നു മന്ത്രി. റെയിൽവേ ബോർഡിനു കൂടുതൽ അധികാരം ലഭ്യമാക്കുന്ന ബിൽ സഭ പാസാക്കി. 

Previous Post Next Post