പണി എടുക്കാതിരിക്കൽ, വ്യാജ ഹാജർ ; തൊഴിലുറപ്പ് ജോലിയെക്കുറിച്ച് ആപ്പ് വഴി പരാതി നൽകാം


ന്യൂഡൽഹി :- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എംജിഎൻആർഇജിഎ) വഴി നടത്തുന്ന ജോലികളെക്കുറിച്ചു കേന്ദ്ര സർക്കാരിനു നേരിട്ടു പരാതി അറിയിക്കാം. തൊഴിലുറപ്പു പദ്ധതിയിൽ ഹാജർ രേഖപ്പെടുത്താനുപയോഗിക്കുന്ന 'ജൻമന രേഖ' ആപ് വഴിയാണു പരാതിയും അറിയിക്കേണ്ടത്. 

തൊഴിലാളികൾ പണിക്ക് എത്താതിരിക്കുക, കൃത്യമായി പണി എടുക്കാതിരിക്കുക, വ്യാജ ഹാജർ രേഖപ്പെടുത്തുക തുടങ്ങിയവയ്ക്കൊപ്പം വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാം. ഇതുവരെ എംജിഎൻആർഇജിഎ പോർട്ടൽ വഴിയാണു പരാതികൾ സ്വീകരിച്ചിരുന്നത്. നാഷനൽ മൊബൈൽ മോണിറ്ററിങ് സിസ്‌റ്റത്തിൻ്റെ ഭാഗമായാണ് ജൻമനരേഖ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ആപ്പിൽ വിവരങ്ങൾ ലഭ്യമാണ്.

Previous Post Next Post