കമ്പിൽ:-സംഘമിത്ര കലാ സാംസ്‌കാരിക കേന്ദ്രം 30മത് വാർഷികാഘോഷം കമ്പിൽ ബസാറിൽ വച്ച് സംഘടിപ്പിച്ചു. ഡിസംബർ 28.29 തീയ്യതികളിലായി ആദരം, നൃത്തോത്സവം, നാടകം, മെഗാ മ്യൂസിക്കൽ നൈറ്റ് തുടങ്ങിയ വിവിധ കല പരിപാടികളോടെയാണ് ആഘോഷി ക്കുന്നത്.
സാംസ്‌ക്കാരിക സമ്മേളനം കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ. കെ രത്നാകുമാരി ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാഗത സംഘം ചെയർമാൻ ദാമോദരൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവ് ഡാൻസർ കണ്ണൂർ ബാലകൃഷ്ണൻ മാസ്റ്റർ, കേരള ക്ഷേത്ര കലാ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവ് കലാ മണ്ഡലം ശ്രീനാഥ് എന്നിവർക്ക് ആദരവ് നൽകി.
എൻ. അനിൽ കുമാർ, ബാലകൃഷ്ണൻ പെരുമലയൻ, പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നൃത്തോത്സവം, ഇ എം എസ് വായനശാല ബാലവേദി ഓണപ്പറമ്പ് അവതരിപ്പിച്ച മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന നാടകവും അരങ്ങേറി.