ക്രിസ്തുമസ്, പുതുവത്സര ആഘോഷം ; കണ്ണൂരിൽ വിപണികളുടെ വിലനിലവാര പരിശോധന നടത്തി


കണ്ണൂർ :- ക്രിസ്തുമസ്, പുതുവൽസര ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിലെയും പൊതുവിപണിയിലേയും വിലനിലവാരം പരിശോധിക്കുന്നതിന് സിവിൽ സപ്ലൈസ്, റവന്യൂ, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിലും പച്ചക്കറി കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. 32 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഒൻപത് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. സ്ഥാപനങ്ങൾക്കെതിരെ തുടർ നടപടികൾക്കായി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസർ എം സുനിൽ കുമാർ, ഡെപ്യൂട്ടി തഹസിൽദാർ പ്രമോദ്, റേഷനിംഗ് ഇൻസ്‌പെക്ടർ രഞ്ചിത്ത്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ പ്രജിന, ഫുഡ് സേഫ്റ്റി ഇൻസ്‌പെക്ടർ തുഫൈൽ, അമൃത എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരും.

Previous Post Next Post