മയ്യിൽ :- MBBS ന് അഡ്മിഷൻ നേടിയ വലിയ വെളിച്ചംപറമ്പിലെ പി.അനഘയെ DYFI വലിയവെളിച്ചംപറമ്പ് യൂണിറ്റ് അനുമോദിച്ചു. DYFI മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി രാജേഷ് ഉപഹാരം നൽകി.
DYFI വലിയ വെളിച്ചം യൂണിറ്റ് സെക്രട്ടറി ദിവ്യ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് മിഥുൻ, പ്രസാദ് വി.വി, രവീന്ദ്രൻ, ശശീന്ദ്രൻ, രതീഷ്.സി, അനീഷ് കളത്തിൽ, വിനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സജി - വിനിത ദമ്പതികളുടെ മകളാണ് അനഘ.