കരിങ്കൽക്കുഴി KS & AC സുവർണ ജൂബിലി സാംസ്കാരികോത്സവത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി കെ.എസ് & എ.സി സുവർണ ജൂബിലി സാംസ്കാരികോത്സവത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പി എം ജി നമ്പീശൻ നിർവ്വഹിച്ചു. മനുഷ്യ ജീവിതത്തെ സൗന്ദര്യാത്മകവും അർഥപൂർണവുമാക്കുന്നത് കലയും സാഹിത്യവും സാംസ്കാരിക പ്രവർത്തനങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. 

സ്വാഗത സംഘം ചെയർമാൻ അഡ്വ. പി.അജയകുമാർ അധ്യക്ഷനായി. സ്ഥാപക പ്രസിഡൻ്റ് പി.രാജൻ, സെക്രട്ടറി സി.നാരായണൻ എന്നിവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ വി.വി ശ്രീനിവാസൻ വിശദീകരണം നടത്തി. വി.കൃഷ്ണൻ കരിങ്കൽക്കുഴി, പി.കെ.വി കൊളച്ചേരി എന്നിവർ സംസാരിച്ചു. വിജേഷ് നണിയൂർ സ്വാഗതവും ഷൈനി പി.വി നന്ദിയും പറഞ്ഞു.  

സുവർണ ജൂബിലിക്ക് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12ന് 'പടവുകൾ' കുടുംബകൂട്ടായ്മ നടക്കും. ഫെബ്രവരി 23 ന് ഉത്തര കേരള ഗാനോത്സവം മെഗാറിയാലിറ്റിഷോ നടക്കും.



Previous Post Next Post