മാർച്ച് 12, 13 തീയ്യതികളിൽ മയ്യിലിൽ നടക്കുന്ന KSSPU കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യോഗം ചേർന്നു


മയ്യിൽ :- മാർച്ച് 12, 13 തീയ്യതികളിൽ മയ്യിൽ ടൗണിൽ വെച്ച് നടക്കുന്ന കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ 33-ാ മത് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യോഗം ചേർന്നു. ഇരിക്കൂർ, മയ്യിൽ ബ്ലോക്കുകളിലെ ഭാരവാഹികൾ, വിവിധ യൂണിറ്റ് സെക്രട്ടറിമാർ , ജില്ലാ സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ജില്ലാ പ്രസിഡന്റ്  ടി.ശിവദാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.കരുണാകരൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി വി.പി കിരണൻ , ബ്ലോക്ക് സെക്രട്ടറിമാരായ സി.പത്മനാഭൻ, എം.ബാലൻ, പി.വി രാജേന്ദ്രൻ , രക്ഷാധികാരി കെ.ബാലകൃഷ്ണൻ, സി.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വർക്കിംഗ് കൺവീനർ ഇ.മുകുന്ദൻ സ്വാഗതവും ബ്ലോക്ക് പ്രിസിഡന്റ് കെ.വി യശോദ ടീച്ചർ നന്ദിയും പറഞ്ഞു.

Previous Post Next Post