ചേലേരി :- വ്യാപകമായ സൈബർ തട്ടിപ്പുകൾക്കെതിരെ നാളെ ജനുവരി 2 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ചേലേരിമുക്ക് അലിഫ് സെന്ററിൽ സൈബർ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചേലേരി മുക്ക് അലിഫ് സെന്റർ കമ്മിറ്റിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൈബർ വിദഗ്ദനും ജില്ലാ സൈബർ സെൽ ഓഫീസരുമായ റയീസ്.പി ക്യാമ്പിന് നേതൃത്വം നൽകും.