കമ്പിൽ :- ചെറുക്കുന്നിലെ മണ്ടൂർ രവീന്ദ്രൻ ചികിത്സാ നിധിയിലേക്ക് സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ധനസഹായം നൽകി. ചികിത്സാനിധി ചെയർമാൻ ശ്രീധരൻ സംഘമിത്രയ്ക്ക് സ്പർശനം ചാരിറ്റബിൾ സൊസൈറ്റി കൺവീനർ പി.കെ വിശ്വനാഥൻ തുക കൈമാറി.
സ്പർശനം മുൻ ചെയർമാൻ ഒ.വി രാമചന്ദ്രൻ, സജിത് കെ പാട്ടയം, പി.രഘുനാഥൻ, ഷനോജ് പി.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.