പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ പള്ളി (കാട്ടിലെ പള്ളി) മഖാം ഉറൂസ് ഇന്ന് ജനുവരി 21 തിങ്കളാഴ്ച സമാപിക്കും. ഇന്ന് രാത്രി 7.30-ന് സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ ഖജാൻജി പി.പി ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ അധ്യക്ഷത വഹിക്കും. കെ. മുഹമ്മദ് ശരീഫ് ബാഖവി മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് നടക്കുന്ന ദിക്ർ ദുആ മജ്‌ലിസിന് സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബാ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഫത്താഹ് ദാരിമി നേതൃത്വം നൽകും. ഇന്നലെ ഞായറാഴ്ച ഉച്ചയ്ക്ക് ചക്കരച്ചോർ വിതരണം ചെയ്തു. ഉറൂസിന്റെ ഭാഗമായുള്ള പ്രധാന പരിപാടികൾ വെള്ളിയാഴ്ച സമാപിക്കുമെങ്കിലും ജനുവരി 24 വരെ ബന്ധപ്പെട്ട സിയാറത്തുകൾ നടക്കും.