ആഫിയ ക്ലിനിക്കും കുന്നുംകൈ മഹല്ല് ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കുന്നുംകൈ :- ആഫിയ ക്ലിനിക്കും കുന്നുംകൈ മഹല്ല് ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുന്നുംകൈ മദ്രസ ഹാളിൽ വച്ച് നടന്ന ക്യാമ്പ് മഹല്ല് ഖത്തീബ് സഹീൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ റഷാദ് ദാരിമി അധ്യക്ഷത വഹിച്ചു. ആഫിയ ക്ലിനിക്കിന്റെ മാതൃകാപരമായ ഈ പ്രവർത്തനം സ്ഥാപനത്തെ കൂടുതൽ ഉയരങ്ങളിലെത്തിച്ചേരാൻ സഹായിക്കട്ടെ എന്ന് റഷാദ് ദാരിമി ആശംസിച്ചു. 

അസ്ഥി രോഗ വിഭാഗം Dr. മുഹമ്മദ്‌ സിറാജ് അസ്ഥി സംരക്ഷണത്തെ കുറിച്ച് ക്ലാസ്സ്‌ നൽകി. ശ്വാസകോശ രോഗ വിദഗ്ധൻ Dr. കാർത്തികിന്റെ (Pulmonologist, Afiya ക്ലിനിക്ക്) നേതൃത്വത്തിൽ ആസ്മ -അലർജി രോഗ നിർണയവും, അസ്ഥിരോഗ വിഭാഗം Dr. മുഹമ്മദ്‌ സിറാജിന്റെ നേതൃത്വത്തിൽ അസ്ഥിരോഗ നിർണയവും നടത്തി.

Previous Post Next Post